അജ്ഞാതരുടെ മർദനമേറ്റ യുവാവ് ആശുപത്രിയിൽ മരിച്ചു
ചെറായി: അജ്ഞാതർ മർദിച്ച് അവശനാക്കി വഴിയിൽ തള്ളിയ യുവാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. എടവനക്കാട് കൂട്ടുങ്കൽചിറ ബീച്ചിൽ താമസിക്കുന്ന മുണ്ടേങ്ങാട്ട് അശോകന്റെ മകൻ സനൽ (34) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി 10 ഓടെയാണ് മർദ്ദനമേറ്റ് വഴിയിൽ കിടക്കുന്ന യുവാവിനെ നാട്ടുകാർ കണ്ടത്. തുടർന്ന് വിവരം ഞാറക്കൽ പോലീസിൽ അറിയിച്ചു. പോലീസ് എത്തി ഇയാളെ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
എന്നാൽ ശരീരത്തിൽ മാരകമായ മർദ്ദനമേറ്റ് നില ഗുരുതരമായിരുന്നതിനാൽ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പുലർച്ചെ മൂന്നോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം ഇൻക്വസ്റ്റിനുശേഷം ഇന്നു പോസ്റ്റ്മോർട്ടം നടത്തും. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Leave A Comment