പ്രാദേശികം

യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡൻ്റായി എ എ ജസീൽ ചുമതലയേറ്റു

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റായി എ എ ജസീൽ ചുമതലയേറ്റു. കൊടുങ്ങല്ലൂർ ഇന്ദിരാഭവനിൽ നടന്നച്ചടങ്ങ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് പി.യു.സുരേഷ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. നിയോജക മണ്ഡലം പ്രസിഡൻ്റ് നിഷാ ഫ് കുരിയാപ്പിള്ളി മുഖ്യ പ്രഭാഷണം നടത്തി.പ്രൊഫ: സി.ജി.ചെന്താമരാക്ഷൻ, ഡിൽഷൻ കൊട്ടേക്കാട്ട്,അഡ്വ: വി.എസ്.അരുൺ രാജ്, ദാമു മാസ്റ്റർ, മുഹസീൻ ഇസ്ഹാഖ്, സനൽ സത്യൻ, കെ.പി.രതീഷ് എന്നിവർ പ്രസംഗിച്ചു.

Leave A Comment