പ്രാദേശികം

കോണത്തുകുന്ന് എസ് എൻ ഡി പി ശാഖക്ക് പുതിയ ഭാരവാഹികൾ

വെള്ളാങ്ങല്ലുർ: എസ്‌ എൻ ഡി പി കോണ ത്തുകുന്ന് ശാഖ യുടെ വാർഷിക പൊതു യോഗവും തെരഞ്ഞെടുപ്പും നടത്തി.   എസ്‌ എൻ ഡി പി  മുകുന്ദപുരം യൂണിയൻ സെക്രട്ടറി കെ.കെ.ചന്ദ്രൻ പൊതുയോഗം ഉത്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ടി.എസ്‌.സത്യനാഥൻ അധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി കെ.ബി.സുധാകരൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.

യൂണിയൻ കൗൺസിലർ അനീഷ് പി കടവിൽ, മേഖല കൺവീനർ പി. പി. സിൽവൻ, കുടുംബ സദസ്സ് പ്രസിഡന്റ് ബാലകൃഷ്ണൻ കുന്നപ്പിള്ളി, മുരളി ഈഴുവത്തറ, ശേഖരൻ തെക്കേടത്ത് എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി കെ.ബി.സുധാകരൻ ( പ്രസിഡന്റ്) , ടി.എസ്‌.സത്യനാഥൻ (സെക്രട്ടറി) പി. പി. സിൽവൻ (വൈസ് പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.

Leave A Comment