ആലുവ ഉപജില്ലാ കലോത്സവം; വിദ്യാധിരാജ വിദ്യാഭവന് കിരീടം
ആലുവ : ആലുവ ഉപജില്ലാ കലോത്സവത്തിൽ ആലുവ വിദ്യാധിരാജ വിദ്യാഭവൻ എച്ച്.എസ്.എസ്. 531 പോയിന്റ് നേടി ഓവറോൾ ചാമ്പൻമാരായി. 431 പോയിന്റ് നേടി രാജഗിരി എച്ച്.എസ്.എസ്. രണ്ടാം സ്ഥാനം നേടി.
എൽ.പി. വിഭാഗത്തിൽനിന്ന് തൃക്കാക്കര ഇൻഫന്റ് ജീസസ് സ്‌കൂൾ (63), തൃക്കാക്കര സെയ്ന്റ് ജോസഫ് ഹൈസ്‌കൂൾ (56) എന്നിവ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
യു.പി. വിഭാഗത്തിൽ ആലുവ വിദ്യാധിരാജ വിദ്യാഭവന് (74) ഒന്നും രാജഗിരി എച്ച്.എസ്.എസ്. (70) രണ്ടും സ്ഥാനങ്ങൾ ലഭിച്ചു. മറ്റ് വിഭാഗം ഒന്ന്, രണ്ട് സ്ഥാനങ്ങൾ ക്രമത്തിൽ.
ഹൈസ്‌കൂൾ: ആലുവ വിദ്യാധിരാജ വിദ്യാഭവൻ (187), രാജഗിരി എച്ച്.എസ്.എസ്. (152). എച്ച്.എസ്.എസ്. ആലുവ വിദ്യാധിരാജ വിദ്യാഭവൻ (215), രാജഗിരി എച്ച്.എസ്.എസ്. (154). സംസ്‌കൃതകലോത്സവം - യു.പി: ആലുവ വിദ്യാധിരാജ വിദ്യാഭവൻ (73), ആലുവ ഹോളി ഗോസ്റ്റ് എച്ച്.എസ്.എസ്. (63). ഹൈസ്‌കൂൾ: ആലുവ വിദ്യാധിരാജ വിദ്യാഭവൻ (93), ആലുവ ഹോളി ഗോസ്റ്റ് എച്ച്.എസ്.എസ്., ആലുവ എസ്.എൻ.ഡി.പി. എച്ച്.എസ്.എസ്. (35). അറബി കലോത്സവം - എൽ.പി: ആലുവ ഹോളി ഗോസ്റ്റ് എച്ച്.എസ്.എസ്. (45), ദാറുസലാം എൽ.പി. സ്‌കൂൾ (43).
യുപി: എടത്തല കെ.എൻ.എം. എം.ഇ.എസ്. യു.പി.എസ്. (65) ആലുവ ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്. (61). ഹൈസ്‌കൂൾ: അകവൂർ ഹൈസ്‌കൂൾ (93), ആലുവ ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്. (83). ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ ട്രോഫികൾ വിതരണം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഫാസിൽ ഹുസൈൻ അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷൻ ലത്തീഫ് പൂഴിത്തറ, കൗൺസിലർമാരായ ജയകുമാർ, സാനിയ തോമസ്, എ.ഇ.ഒ. സനുജ, എ. ഷംസു, സീമ കനകാംബരൻ, അശോകൻ എന്നിവർ സംസാരിച്ചു.
Leave A Comment