വഴിവിളക്കുകൾ തെളിയുന്നില്ലെന്ന് പരാതി
കരിയാട് : നെടുമ്പാശ്ശേരി പഞ്ചായത്തിൽ ‘നിലാവ്’ പദ്ധതിപ്രകാരം സ്ഥാപിച്ച 450 വഴിവിളക്കുകൾ അഞ്ചു മാസമായി തെളിയുന്നില്ലെന്ന് പരാതി. അവ അടിയന്തരമായി നന്നാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നെടുമ്പാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അത്താണി വൈദ്യുതി ഓഫീസിൽ പരാതി നൽകി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എ.കെ. ധനേഷ്, മണ്ഡലം പ്രസിഡൻറ് ഷാന്റോ പോളി, ബ്ലോക്ക് സെക്രട്ടറി എയ്ജോ വർഗീസ് എന്നിവർ നേതൃത്വം നൽകി.
Leave A Comment