പ്രാദേശികം

അതിരപ്പിള്ളിയിൽ തുമ്പിക്കൈ ഇല്ലാതെ ആനക്കുട്ടി; അറ്റുപോയതെന്ന് സംശയം

ചാലക്കുടി :അതിരപ്പിള്ളി പ്ലാന്‍റേഷന്‍ എണ്ണപ്പന തോട്ടത്തിനുള്ളില്‍ തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയെ കണ്ടെത്തി. ചൊവ്വാഴ്ച വൈകീട്ട് ഏഴാറ്റുമുഖം മേഖലയില്‍ ഇറങ്ങിയ ആനക്കൂട്ടത്തിലാണ് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനയെ കണ്ടത്.

നാട്ടുകാരനായ സജില്‍ ഷാജുവാണ് ഈ ആനക്കുട്ടിയെ ആദ്യം കണ്ടത്. തുടര്‍ന്ന് ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ജിലേഷ് ചന്ദ്രന്‍ സ്ഥലത്തെത്തി.

ഒന്നുകില്‍ ജന്മനാ തുമ്പിക്കൈ ഇല്ലാത്തതാവാം അല്ലെങ്കില്‍ ഏതെങ്കിലും മൃഗം ആക്രമിച്ചതാകാം എന്നാണ് വിദഗ്ധരുടെ പ്രാഥമിക നിഗമനം. തുമ്പിക്കൈ ഇല്ലാതെ ആനക്കുട്ടിക്ക് എത്ര നാൾ ജീവിക്കാന്‍ കഴിയും എന്ന ആശങ്ക വിദഗ്ധർ പങ്കുവയ്ക്കുന്നു

Leave A Comment