ലീന വിശ്വൻ ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
പറവൂർ: ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റായി വാർഡ് 15 കൂട്ടുകാട് നിന്ന വിജയിച്ച എൽഡിഎഫിലെ ലീന വിശ്വൻ (സിപിഐ എം) തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിലെ മുൻ ധാരണ പ്രകാരം സിപിഐയിലെ ദിവ്യ ഉണ്ണികൃഷ്ണൻ പ്രസിഡൻ്റ് സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ചൊവ്വ രാവിലെ നടന്ന തെരഞ്ഞെടുപ്പിൽ പറവൂർ സപ്ലൈ ഓഫീസർ ടി സഹീർ വരണാധികാരിയായി.എൽഡിഎഫ് 13, യുഡിഎഫ് അഞ്ച് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില.
ലീന വിശ്വന് 13 വോട്ടും,കോൺഗ്രസിലെ ഷൈജ സജീവിന് അഞ്ച്
വോട്ടും ലഭിച്ചു.തിരഞ്ഞെടുപ്പിന് ശേഷം ലീന വിശ്വൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
Leave A Comment