സമ്പാളൂരിൽ തേനീച്ചയുടെ കുത്തേറ്റ് അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മാള : സമ്പാളൂരിൽ തേനീച്ചയുടെ കുത്തേറ്റ് അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലു പേരെ ചാലക്കുടി ഗവൺമെന്റ് ആശുപത്രിയിലും ഒരാളെ മെഡിക്കൽ കോളേജിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.പീറ്റർ, ഷാജൻ, സേവിയർ, ബാബു, ആൽഫിൻ എന്നിവർക്കാണ് തേനീച്ചയുടെ കുത്തേറ്റത്. വാർഡ് മെമ്പർ കെ സി മനോജ് രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകി.
Leave A Comment