പ്രാദേശികം

അനധികൃത മണ്ണെടുപ്പ് നടത്തി; ടിപ്പറും മണ്ണ് മാന്തിയന്ത്രവും മാള പോലീസ്പിടിച്ചെടുത്തു

മാള: അനധികൃത മണ്ണെടുപ്പ് നടത്തിയ ടിപ്പർ ലോറിയും മണ്ണ് മാന്തിയന്ത്രവും  മാള പോലീസ്പിടിച്ചെടുത്തു. മഠത്തുംപടി  പൊക്ലയിൽ കുന്നിൻ കാളിയാടൻ  അജി എന്നയാളുടെ പറമ്പിൽ നിന്നും അനുമതിയില്ലാതെ മണ്ണെടുത്ത് സമീപ പ്രദേശങ്ങളിലെ പാടശേഖരങ്ങളും തണ്ണീർ തടങ്ങളും മറ്റും നികത്താൻ ശ്രമിക്കുന്നതിനിടെയാണ് എസ്സ് ഐ സുരേഷ് വാഹനങ്ങൾ പിടികൂടിയത്. 

മാള പരിധിയിൽ അനധികൃത മണ്ണെടുപ്പ് നടത്തുന്നവരെ പിടികൂടുന്നതിനായി എസ്സ് ഐ മാരായ വി വി വിമൽ , സി കെ സുരേഷ് ,  ചന്ദ്രശേഖരൻ , സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ  മുരുകേഷ് കടവത്ത്, സിവിൽ പോലീസ്  ഓഫീസർ ഷഗിൻ അഹമ്മദ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും ശക്തമായ നടപടികൾ തുടരുമെന്നും പിടികൂടിയ വാഹനങ്ങൾ ജിയോളജി വകുപ്പിന് കൈമാറുന്നുമെന്നും പോലീസ് പറഞ്ഞു.

Leave A Comment