കാട്ടാനക്കൂട്ടത്തിന് മുന്നിൽപ്പെട്ട മത്സ്യവിൽപ്പനക്കാരൻ തലനാരിഴയ്ക്ക് രക്ഷപെട്ടു
പാലക്കാട്: മലമ്പുഴ ഡാമിന് സമീപം കാട്ടാനക്കൂട്ടത്തിന് മുന്നിൽപ്പെട്ട മത്സ്യവിൽപ്പനക്കാരൻ തലനാരിഴയ്ക്ക് രക്ഷപെട്ടു. കല്ലേപ്പുള്ളി സ്വദേശി സുന്ദരനാണ് രക്ഷപെട്ടത്. ഇന്ന് പുലർച്ചെ അഞ്ചോടെയാണ് സംഭവം.
സുന്ദരന്റെ ഇരുചക്ര വാഹനം ആനകൾ നശിപ്പിച്ചു. ആനകളെ കണ്ട സുന്ദരൻ വാഹനത്തിൽ നിന്നുമിറങ്ങി ഓടുകയായിരുന്നു.
Leave A Comment