പ്രാദേശികം

ടി.പി. രവീന്ദ്രൻ: മാള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്

മാള: മാള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയി ടി.പി. രവീന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു.എല്‍ ഡി എഫ് ധാരണപ്രകാരം സി പി ഐയിലെ സാബു പോള്‍ എടാട്ടുകാരന്‍ രാജിവെച്ച ഒഴിവിലേക്കാണ് സി പി എമ്മിലെ ടി പി രവീന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ടത്. 

മാള ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക്  കോൺഗ്രസിലെ ജീയോ ജോർജ് കൊടിയൻ മത്സരിച്ചിരുന്നു. ടി.പി. രവീന്ദ്രന് 12 ഉം ജീയോ ജോർജിന് 5 ഉം വോട്ടുകൾ ലഭിച്ചു. 2 ബിജെപി അംഗങ്ങൾ വിട്ടു നിന്നു.

Leave A Comment