പ്രാദേശികം

കന്നുകുട്ടി പരിപാലനത്തിന് അന്നമനടയിൽ കാലിത്തീറ്റ വിതരണം

അന്നമനട: കന്നുകുട്ടി പരിപാലനത്തിന്‍റെ ഭാഗമായി അന്നമനടയിൽ കാലിത്തീറ്റ വിതരണം നടന്നു. ഒട്ടേറെ പ്രതിസന്ധികളിലൂ ടെ കടന്നുപോകുന്ന ക്ഷീരകർഷകർക്ക് ആശ്വാസമേകാൻ 2022-23 സാന്പത്തിക വർഷം കാർഷിക മേഖലയ്ക്കായി നീക്കിവച്ച ഫ ണ്ട് ഉപയോഗപ്പെടുത്തി യാണു പദ്ധതി നടപ്പിലാക്കിയത്.

48 വനിത ഗുണഭോക്താക്കൾക്കായി 12,500 രൂപ വീതം സബ് സിഡി നൽകി 750 കിലോഗ്രാം കാലിത്തീറ്റ 14 മാസം കൊണ്ട് വിതരണം ചെയ്യാനാണു ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.വി. വിനോദ് നിർവഹിച്ചു. 

വൈ സ് പ്രസിഡന്‍റ് ടെസി ടൈറ്റസ് അധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ ടി.കെ. സതീശൻ, ഡേവിസ് കുര്യൻ, കെ.കെ. രവിനമ്പൂതിരി, ക്ഷീരവകുപ്പ് ഉദ്യോഗസ്ഥരായ ഡോ. മിനി, ഡോ. മഞ്ജുഷ എന്നിവർ പ്രസംഗിച്ചു.

Leave A Comment