വിഷു വിപണിയിൽ പ്ലാസ്റ്റിക് കണിക്കൊന്ന പൂക്കളും
വരാപ്പുഴ : വിഷുവിപണിയിൽ സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ് പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയ കണിക്കൊന്ന പൂക്കൾ. അൻപതു രൂപ മുതൽ 150 രൂപ വരെ വിലവരുന്ന വിവിധ ലെയറുകളിലുള്ള പ്ലാസ്റ്റിക് പൂക്കളാണ് വിഷുക്കണിക്കായി ഒരുങ്ങിയിട്ടുള്ളത്.
പ്ലാസ്റ്റിക് കണിക്കൊന്ന പൂക്കൾ കണ്ടാൽ ഒറ്റനോട്ടത്തിൽ ഒറിജിനൽ ആണെന്നെ തോന്നൂ. മൂന്ന് ലെയറുകളിൽ തയ്യാറാക്കിയിട്ടുള്ള പൂക്കൾക്കാണ് ആവശ്യക്കാർ ഏറെയെന്ന് കച്ചവടക്കാർ പറയുന്നു. എൺപതു രൂപയാണ് ഇതിന്റെ വില.
കണിക്കൊന്നകൾ നേരത്തേ പൂത്തതും കടുത്ത വേനലിൽ പൂക്കൾ പൊഴിഞ്ഞു പോയതുമാണ് പ്ലാസ്റ്റിക് കൊന്നപ്പൂക്കളെ പരീക്ഷിക്കാൻ കച്ചവടക്കാർ തയ്യാറായിട്ടുള്ളത്. കഴിഞ്ഞ കൊല്ലം കണിക്കൊന്ന പൂക്കൾക്ക് വൻ ക്ഷാമമായിരുന്നു. ഇതിനെ തുടർന്ന് ആവശ്യക്കാർ അമിത വില കൊടുത്താണ് പൂക്കൾ വാങ്ങിയത്. പലർക്കും കിട്ടിയുമില്ല.
Leave A Comment