നബാർഡ് പദ്ധതി:പുത്തൻവേലിക്കര പഞ്ചായത്തിന് ഏഴുകോടി അനുവദിച്ചെന്ന് വി ഡി സതീശൻ
പറവൂർ : നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി നിയോജകമണ്ഡലത്തിലെ പുത്തൻവേലിക്കര പഞ്ചായത്തിലെ മോറത്തോടിന്റെയും പുഴയുടെ സംരക്ഷണഭിത്തി കെട്ടുന്ന പ്രവർത്തികൾക്കുമായി
ഏഴുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് നിർമാണച്ചുമതല. പഞ്ചായത്തിലെ മോറത്തോടിന്റെ ഒന്നാംഘട്ടത്തിന്റെ നിർമാണം പൂർത്തിയായതിനെ തുടർന്ന് രണ്ടാംഘട്ടമായി ബാക്കി 3.60 കിലോമീറ്റർ നീളത്തിലുള്ള തോട് താഴ്ത്തി സംരക്ഷണഭിത്തി കെട്ടുന്നതിനും തുരുത്തിപ്പുറം ഭാഗത്ത് 3.45 കിലോമീറ്റർ നീളത്തിൽ പുഴയുടെ സംരക്ഷണഭിത്തി കെട്ടി മണ്ണ് ഡ്രഡ്ജ് ചെയ്ത് ഫില്ലിങ് നടത്തുന്നതിനും വെള്ളം കയറുന്ന ആറ് ഇടതോടുകളിൽ വെള്ളം കയറാതിരിക്കാനായി തടയണകൾ കെട്ടുന്നതിനുമാണ് തുക അനുവദിച്ചിരിക്കുന്നത്.
2.384 കോടി രൂപയുടെയും 3.075 കോടി രൂപയുടെയും രണ്ട് പ്രവൃത്തികളായിട്ടാണ് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതികാനുമതി നൽകി ടെൻഡർ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഈ രണ്ട് നിർമാണ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.
Leave A Comment