പ്രാദേശികം

പേരാമ്പ്രയിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചു

കൊടകര: ദേശീയപാത  പേരാമ്പ്ര നാട്കുന്നില്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. തിങ്കളാഴ്ച്ച ഉച്ചയോടെ നാട് കുന്ന് ബസ് സ്റ്റോപ്പിന് സമീപത്തായിരുന്നു ആയിരുന്നു അപകടം. ചാലക്കുടി ഭാഗത്ത് നിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്ത്.

ദേശീയ പാതയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട കാര്‍ ഡ്രൈവര്‍ കാര്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പുറകിലൂടെ എത്തിയ മൂന്ന് കാറും ഒരുപിക്കപ്പ് വാനും, മിനി ലോറിയും ഒന്നിന് പിറകെ കൂട്ടിയിടിക്കുകയായിരുന്നു. അര്‍ക്കും പരിക്കില്ല.

ചാലക്കുടി പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Leave A Comment