അങ്കമാലി റോട്ടറി ക്ലബ്ബ് 101 സൈക്കിളുകൾ വിതരണം ചെയ്തു
അങ്കമാലി : സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി അങ്കമാലി മേഖലയിലെ 101 വിദ്യാർഥിനികൾക്ക് അങ്കമാലി റോട്ടറി ക്ലബ്ബ് സൈക്കിളുകൾ വിതരണം ചെയ്തു. വായു മലിനീകരണം കുറയ്ക്കുന്നതിനും പെൺകുട്ടികളുടെ ആരോഗ്യ സംരക്ഷണവും ലക്ഷ്യമിട്ടാണ് സൈക്കിൾ വിതരണ പദ്ധതി നടപ്പാക്കിയത്. അങ്കമാലി നഗരസഭാ ചെയർമാൻ റെജി മാത്യു ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ രാജ്‌മോഹൻ നായർ മുഖ്യാതിഥിയായിരുന്നു. അങ്കമാലി റോട്ടറി ക്ലബ്ബ് പ്രസിഡന്റ് പോൾ വർഗീസ് അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് ഗവർണർ ഇ.പി. ജയചന്ദ്രൻ, ജി.ജി.ആർ. മധു മാധവ്, സെക്രട്ടറി മിനി എസ്. തോമസ്, ഭാരവാഹികളായ പാപ്പച്ചൻ തെക്കേക്കര, ചാൾസ് തയ്യിൽ, ടോജോ ജേക്കബ്, കിറോഷ് രാജൻ, എം.വി. മനോജ്, പോൾ ബാബു തുടങ്ങിയവർ സംസാരിച്ചു.
നിർധന കുടുംബത്തിന് വീട്, റോഡ് ദത്തെടുക്കൽ തുടങ്ങിയവയാണ് റോട്ടറി ക്ലബ്ബിന്റെ ഈ വർഷത്തെ സേവനപദ്ധതികളെന്ന് പ്രസിഡന്റ് പോൾ വർഗീസ് അറിയിച്ചു.
മീഡിയ ടൈം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യുക 👇
https://chat.whatsapp.com/GBp5cF3b9XnETeOQSRPr3H
Leave A Comment