പ്രാദേശികം

ചെങ്ങമനാട് സ്കൂളിൽ ഓപ്പൺ സ്റ്റേജ്

ചെങ്ങമനാട് : ജില്ലാ പഞ്ചായത്ത് 26 ലക്ഷംരൂപ ചെലവിട്ട് ചെങ്ങമനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച ഓപ്പൺ സ്റ്റേജ് അൻവർ സാദത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എം.ജെ. ജോമി അധ്യക്ഷനായി.

പഞ്ചായത്ത് പ്രസിഡൻറ് സെബ മുഹമ്മദലി, വാർഡംഗം സി.എസ്. അസീസ്, പി.ടി.എ. പ്രസിഡൻറ് പി.എം. മുഹമ്മദ് ഹുസൈർ, ബ്ലോക്ക് പഞ്ചായത്തംഗം അമ്പിളി ഗോപി, സരള മോഹനൻ, എസ്.എം.സി. ചെയർമാൻ കെ.ജെ. എൽദോസ്, പ്രിൻസിപ്പൽ ഡി. ബിന്ദു, ഹെഡ്മാസ്റ്റർ ജൂഡ്സൺ ലോപ്പസ് എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി., പ്ലസ് ടു അവാർഡുകൾ വിതരണം ചെയ്തു.



മീഡിയ ടൈം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ  ലഭിക്കാൻ ക്ലിക്ക് ചെയ്യുക 👇

https://chat.whatsapp.com/GBp5cF3b9XnETeOQSRPr3H

Leave A Comment