പ്രാദേശികം

പെരുവാരം ശ്രീകൃഷ്ണക്ഷേത്രത്തിൽ പുഷ്പാഭിഷേക ഘോഷയാത്ര

പറവൂർ : അഷ്ടമിരോഹിണി ഉത്സവത്തിന് സമാപനംകുറിച്ച് പെരുവാരം ശ്രീകൃഷ്ണക്ഷേത്രത്തിൽ പുഷ്പാഭിഷേക ഘോഷയാത്ര നടത്തി.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീരാമ-ആഞ്ജനേയ ക്ഷേത്രത്തിൽനിന്നാണ് ഘോഷയാത്ര തുടങ്ങിയത്.

അയ്യപ്പസേവാസംഘം ഭാരവാഹികളായ കെ. ഉണ്ണികൃഷ്ണൻ, വി.എസ്. ഉണ്ണികൃഷ്ണ പണിക്കർ, എം.എൻ. മേനോൻ എന്നിവർ നേതൃത്വം നൽകി.



മീഡിയ ടൈം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ  ലഭിക്കാൻ ക്ലിക്ക് ചെയ്യുക 👇

https://chat.whatsapp.com/GBp5cF3b9XnETeOQSRPr3H

Leave A Comment