പ്രാദേശികം

ദീപാലങ്കാരങ്ങൾ മിഴി തുറന്നു; വെണ്ണൂർ സെന്റ് മേരിസ് ദേവാലയത്തിലെ തിരുനാളിന് നാളെ കൊടികയറും

അന്നമനട : വെണ്ണൂർ സെന്റ് മേരീസ് ദേവാലയത്തിലെ   തിരുനാളിന് തുടക്കമായി. ഇന്ന് ഇടവകയിലെ യുവജനങ്ങൾ സംഘടിപ്പിച്ച മാർഗംകളിക്ക് ശേഷം മാള പോലീസ് സബ് ഇൻസ്‌പെക്ടർ  വി . വി. വിമൽ ദീപാലാങ്കരങ്ങളുടെ സ്വിച് ഓൺ കർമ്മം നിർവ്വഹിച്ചു.

നാളെ പ്രവാസി സംഗമത്തിന് ശേഷം വൈകീട്ട് 5.15ന് 
ദേവാലയ വികാരി 
ഫാദർ വിൽസൺ പെരേപ്പാടൻ കാെടിയേറ്റ കർമ്മം നിർവഹിക്കും. ശനിയാഴ്ചസെബാസ്ത്യാനോസിന്റെ അമ്പു തിരുനാളും ഞായറാഴ്ച്ച വേണ്ണൂരമ്മയുടെ തിരുനാളും ആഘോഷിക്കും.

ആഘോഷമായ വിശുദ്ധ കുർബാന, ലദീഞ്ഞ്,സന്ദേശം, നേർച്ച , കാഴ്ച സമർപ്പണം, തിരുനാൾ  പ്രദക്ഷിണം, ആശീർവാദം എന്നിവയും  വിവിധ ദിവസങ്ങളിലായി നടക്കും.

Leave A Comment