പ്രാദേശികം

കുളത്തിൽ വീണ് മരിച്ചു

പുത്തൻചിറ: മാണിയം കാവ് ജംഗ്ഷനിലെ ഐ എൻ ടി യു സി ചുമട്ടുതൊഴിലാളി  വെള്ളൂർ പാലക്കാട്ടുപറമ്പിൽ അടിമക്കുഞ്ഞി മകൻ അസ്സൈനാർ (60) കുളത്തിൽ വീണ് മരിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷം പാറയങ്ങാടിയിലുള്ള പാറകുളത്തിലാണ്  വീണ് മരിച്ചത്. മൃതദേഹം മാള ഗവ ആശുപത്രിയിൽ നാളെ പോസ്റ്റ്മോർട്ടത്തിന്‌ ശേഷം പുത്തൻചിറ പടിഞ്ഞാറെ മഹല്ലിൽ കബറടക്കും.

Leave A Comment