പഴൂക്കര സെൻറ് ജോസഫ് ദേവാലയത്തിൽ തിരുനാളിന് കൊടിയേറി
മാള : പഴുക്കര സെന്റ് ജോസഫ് ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. കൊടിയേറ്റം മുൻ വികാരി ഫാ. റെനിൽ കാരാത്ര നിർവഹിച്ചു. വികാരി ഫാ. സോജോ കണ്ണമ്പുഴ , കൈകാരൻ മാരായ ജേക്കബ് ആച്ചാണ്ടി, വർഗീസ് ചെങ്ങിനിയാടൻ, സിജൻ ചക്കാലമറ്റത്ത്. ദേവാലയ ശുശ്രൂഷി സേവി കോക്കാട്ടി എന്നിവർ സന്നിഹിതരായിരുന്നു. ജനുവരി 14,15 തീയതികളിലാണ് തിരുനാൾ.
Leave A Comment