പ്രാദേശികം

മുരിയാട് ആക്രമണം : 11 വനിതകൾ അറസ്റ്റിൽ

മുരിയാട്: കപ്പാറക്കടവിൽ കാർ തടഞ്ഞുനിർത്തി ആക്രമണം നടത്തിയ 11 വനിതകളെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. മുരിയാട് പ്ലാത്തോട്ടത്തിൽ ഷാജിക്കും കുടുംബത്തിനും നേരെയായിരുന്നു ആക്രമണം.വാട്സ് ആപ്പിലൂടെ സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത് സ്ത്രീകള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

 മുരിയാട് സിയോണ്‍ ആരാധനാലയ കേന്ദ്രത്തില്‍ വിശ്വാസികളായിരുന്നു ഷാജിയും കുടുംബവും പിന്നീട് ഇവര്‍ ഇവിടെ നിന്നും പുറത്ത് പോയിരുന്നു.ഇതിന് പിന്നിലെ ഇവരും ധ്യാന കേന്ദ്രത്തിലുള്ളവരുമായി പ്രദേശത്ത് നിരന്തരം പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്.

Leave A Comment