എം. പി. മാർക്ക് കേന്ദ്രം നൽകുന്ന ഫണ്ട് അപര്യാപ്തം: ബെന്നി ബെഹനാൻ എം.പി
കോണത്തുകുന്ന് : കേന്ദ്ര സർക്കാർ നൽകുന്ന എം. പി. മാർക്ക് നൽകുന്ന പ്രാദേശിക വികസന ഫണ്ട് അപര്യാപ്തമാണെന്ന് ബെന്നി ബെഹനാൻ എം. പി. പറഞ്ഞു. വർഷത്തിൽ 5 കോടിയാണ് നിലവിൽ നൽകുന്നത്. കോവിഡ് കാലഘട്ടത്തിൽ 2 വർഷം ഫണ്ട് ലഭിക്കാതെ പോയത് കൊണ്ട് പ്രാദേശിക വികസന പ്രവർത്തനങ്ങൾക്ക് നൽകാൻ സാധിക്കാതെ വന്നു.
വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ നെടുങ്ങാണം പത്താം വാർഡിൽ എം. പി. ഫണ്ട് 10 ലക്ഷം ഉപയോഗിച്ച് നിർമ്മിക്കുന്ന ജില്ലയിലെ തന്നെ ആദ്യത്തെ കൗമാര വനിതാ ക്ഷേമ കേന്ദ്രം ശിലാ സ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. എം. മുകേഷ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസന്ന അനിൽ കുമാർ മുഖ്യ അതിഥിയായി. വാർഡ് മെമ്പർ നസീമ നാസർ. പഞ്ചായത്ത് അംഗങ്ങളായ കെ. കൃഷ്ണകുമാർ. മഞ്ജു ജോർജ്. ജാസ്മിൻ ജോയ്. അംഗൻവാടി വർക്കർ ഷമീറ എന്നിവർ സംസാരിച്ചു.
Leave A Comment