മേലഡൂരിന്റെ ഉറക്കം കെടുത്തി മോഷ്ടാവ് : ഉറക്കം നടിച്ച് പോലീസ്, ജനം ഭീതിയിൽ
അന്നമനട: അന്നമനട പഞ്ചായത്തിലെ മേലഡൂർ പ്രദേശത്ത് മോഷ്ടാവ് വിലസുന്നു. സധൈര്യം വീടുകളിൽ കയറിച്ചെന്ന് കയ്യിൽ കിട്ടിയത് കൈക്കലാക്കുന്നതാണ് മോഷ്ടാവിന്റെ രീതി.
കഴിഞ്ഞ ദിവസം രാത്രി രണ്ടുമണിയോടെ മേലഡൂർ പള്ളി പരിസരത്തുള്ള വീടുകളിൽ മോഷ്ടാവ് എത്തി. ഒരു വീട്ടിൽ നിന്നും ജാതിക്കയും മോഷ്ടാവ് കൈക്കലാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ മോഷ്ടാവിന്റെ മുഖം പതിഞ്ഞിട്ടുണ്ട്.
ഇരുട്ടിന്റെ മറവിൽ വീടുകളുടെ പരിസരം സശ്രദ്ധം വീക്ഷിച്ച് റോന്തുചുറ്റുന്ന മോഷ്ടാവ് നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്. പോലീസിന്റെ പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Leave A Comment