പ്രാദേശികം

ഭാര്യയുടെ ആത്മഹത്യ ശ്രമം; ഒളിവിൽ പോയ ഭർത്താവ് മരിച്ച നിലയിൽ

കൊടുങ്ങല്ലൂർ: ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് കാണാതായ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി.കൊടുങ്ങല്ലൂർ ഉഴുവത്ത് കടവ് വയലാർ വട്ടപ്പറമ്പിൽ സുരേഷ് കുമാ(48)റാണ് തമിഴ്നാട്ടിലെ പഴനിയിൽ മരിച്ചത്. വെള്ളിയാഴ്ച്ച വൈകീട്ട് പഴനി ടൗണിൽ റോഡരികിൽ അവശനിലയിൽ കണ്ടെത്തിയ ഇയാളെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു.

സുരേഷ് കുമാറിൻ്റെ ഭാര്യ ദീപ ഇക്കഴിഞ്ഞ എട്ടാം തിയ്യതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ദീപ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ദീപയുടെ ആത്മഹത്യാശ്രമത്തെ തുടർന്ന് കൊടുങ്ങല്ലൂർ പൊലീസ് സുരേഷ് കുമാറിനെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തിരുന്നു.

പോസ്റ്റ്മോർട്ടത്തിന് ശേഷം  സുരേഷ് കുമാറിൻ്റെ മൃതദേഹം ഇന്ന് വൈകീട്ട് കൊടുങ്ങല്ലൂരിലെത്തിക്കും.

Leave A Comment