യുവാവ് ബഹ്റൈനിൽ കുഴഞ് വീണ് മരിച്ചു
പറവൂർ: ബഹ്റൈനിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.
കെടാമംഗലം ആറുതിങ്കൽ ഷാജിയുടെ മകൻ ജയകൃഷ്ണൻ(35) ആണ് മരിച്ചത്.
പത്ത് വർഷമായി ബഹ്റൈനിൽ യൂണിലിവർ എന്ന സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. താമസ സ്ഥലത്ത് സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കേ ടൊയിലറ്റിൽ പോയ ജയകൃഷ്ണൻ കുഴഞ് വീഴുകയായിരുന്നു. ഞായറാഴ്ച്ച പുലർച്ചെയാണ് മരണവിവരം നാട്ടിൽ അറിയിച്ചത്.
മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്ച്ച നാട്ടിൽ എത്തിക്കും.
Leave A Comment