മലക്കപ്പാറയില്‍ കാട്ടാന വീട് തകര്‍ത്തു
ചാലക്കുടി:മലക്കപ്പാറയില്‍ തോട്ടംതൊഴിലാളിയുടെ വീട് കാട്ടാന തകര്‍ത്തു. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം.
ആക്രമണത്തില്‍ വീടിന്റെ പുറകുവശത്തെ വാതില്‍ പൂര്‍ണമായും തകര്‍ന്നു. വീടിനകത്ത് സൂക്ഷിച്ച വെള്ളം കുടിച്ച ശേഷമാണ് ആന മടങ്ങിയത്.
സന്ധ്യക്ക് പ്രദേശവാസികള്‍ ഓടിച്ചുവിട്ട കാട്ടാന രാത്രിയില്‍ വീണ്ടുമെത്തുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. നാളുകളായി കാട്ടാന ഭീഷണി തുടരുന്ന പ്രദേശമാണിത്
Leave A Comment