അഡ്വ. ആതിര ദേവരാജൻ അതിരപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
ചാലക്കുടി:അഡ്വ ആതിര ദേവരാജൻ അതിരപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്. എല്‍ഡിഎഫ് ലെ ധാരണപ്രകാരം സിപിഐ എം ലെ കെ കെ റിജേഷ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് നടന്നത്. മുന്നണി ധാരണ പ്രകാരം ആദ്യത്തെ രണ്ട് വര്‍ഷം സിപിഐ എം നും പിന്നീടുള്ള രണ്ട് വര്‍ഷം സിപിഐ ക്കും അവസാനത്തെ ഒരു വര്‍ഷം വീണ്ടും സിപിഐ എം നുമാണ് പ്രസിഡന്റ് സ്ഥാനം. നിലവിൽ വൈസ് പ്രസിഡന്റായിരുന്നു അഡ്വ ആതിര ദേവരാജൻ.
രാവിലെ 11ന് പഞ്ചായത്ത് ഹാളില്‍ തെരഞ്ഞെടുപ്പ് നടന്നു . പരിയാരം റെയ്ഞ്ച് ഓഫീസര്‍ വരണാധികാരിയായി.
13അംഗ പഞ്ചായത്തില്‍ എല്‍ഡിഎഫ് 8, കോണ്‍ഗ്രസ്സ് 4, ബിജെപി 1 എന്നിങ്ങനെയാണ് കക്ഷിനില.
Leave A Comment