കൊടകരയില്‍ ഓടുന്നതിനിടെ ചരക്ക് വണ്ടിക്ക് തീ പിടിച്ചു
കൊടകര: ഓടുന്നതിനിടെ ചരക്ക് വണ്ടിക്ക് തീ പിടിച്ചു. ചാലക്കുടി ഭാഗത്തേക്ക് പോവുകയായിരുന്ന ടാറ്റാ ഏയ്‌സ് വണ്ടിക്കാണ് തീ പിടിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറേകാലോടെ ദേശീയ പാത കൊടകര മേൽപ്പാലത്തിൽ ആയിരുന്നു സംഭവം. ആളപായമില്ല.
പുതുക്കാട് നിന്നും അഗ്നിരക്ഷ സേനയും കൊടകര പോലീസും സ്ഥകത്തെത്തി തീ അണച്ചു. ആലുവയിൽ നിന്നും തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ സ്കാനിങ് മെഷീൻ എത്തിച്ച് തിരികെ വരികയായിരുന്നു ഏയ്‌സ് വണ്ടി. തീ പിടിച്ച ഉടനെ വണ്ടിയിൽ ഉണ്ടായിരുന്നവർ വണ്ടി നിർത്തി ഇറങ്ങി ഓടി മാറി.
Leave A Comment