വെള്ളാങ്ങല്ലൂരില്‍ സി പി ഐ എം പ്രതിഷേധ ധർണ്ണ
വെള്ളാങ്ങല്ലൂർ: കേന്ദ്ര സർക്കാർ നയങ്ങള്‍ക്കെതിരെ സി.പി.ഐ.എം സംസ്ഥാന വ്യാപകമായി ലോക്കൽ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന സമരങ്ങളുടെ ഭാഗമായി വെള്ളാങ്ങല്ലൂർ നോർത്ത് ലോക്കൽ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. സോഷ്യൽ ക്ലബ്ബ് മൈതാനിയിൽ നടന്ന ധർണ്ണ സി.പി.ഐ.എം. ജില്ലാ കമ്മിറ്റി അംഗവും കർഷക സംഘം ജില്ലാ പ്രസിഡണ്ടുമായ പി.ആർ. വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.കെ.മോഹനൻ അദ്ധ്യക്ഷനായിരുന്നു. ഏരിയാ സെക്രട്ടറി ടി.കെ.സന്തോഷ്, ഷാജി നക്കര, ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിൽ, എം.എസ്.രഘുനാഥ് എന്നിവര്‍ പ്രസംഗിച്ചു.
Leave A Comment