യുവതി കുളിമുറിയിൽ മരിച്ച നിലയിൽ
കടുപ്പശ്ശേരി : യുവതിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇഞ്ചി പുല്ലുവളപ്പിൽ വീട്ടിൽ വിവിഷ് ഭാര്യ നീതു ( 23 )വിനെയാണ് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാത്രിയിൽ കുളിക്കുവാൻ കയറിയ യുവതി ദീർഘസമയം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനാൽ വീട്ടുകാർ വാതിൽ ചവിട്ടി പൊളിച്ച് നോക്കിയപ്പോൾ തറയിൽ വീണു കിടക്കുന്ന നിലയിലാണ് യുവതിയെ കണ്ടത്.
ഉടൻ തന്നെ വീട്ടുകാരും നാട്ടുകാരും പുല്ലൂർ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞുവെന്ന് ഡോക്ടർ പറഞ്ഞു. സംഭവമറിഞ്ഞ ഉടൻതന്നെ ആളൂർ. ഇരിഞ്ഞാലക്കുട പോലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തി.
മൃതദേഹം പുല്ലൂർ മിഷൻ ആശുപത്രി മോർച്ചറിയിൽ.
Leave A Comment