പ്രാദേശികം

അതിജീവനം പദ്ധതി: വീടിന്റെ താക്കോൽ നൽകി

കുറുമശ്ശേരി : റോജി എം. ജോൺ എം.എൽ.എ.യുടെ ‘അതിജീവനം’ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചു നൽകുന്ന പതിനെട്ടാമത്തെ വീടിന്‍റെ താക്കോൽദാനം നടത്തി. കുറുമശ്ശേരി മാണേക്കാട് പരേതനായ വേലായുധന്‍റെ ഭാര്യ കാർത്തുവിനാണ് വീട് പണിതുനൽകിയത്. റോജി എം. ജോൺ എം.എൽ.എ. താക്കോൽ കൈമാറി.

കളമശ്ശേരി രാജഗിരി സ്കൂൾ ഓഫ് സോഷ്യൽ സയൻസിലെ അധ്യാപകനായ റിജോ എം. ജോണാണ് സ്പോൺസർ ചെയ്തത്. പഞ്ചായത്ത് പ്രസിഡൻറ് എസ്.വി. ജയദേവൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈനി ജോർജ്, എം.ജെ. ജോമി, സി.എം. സാബു, പി.പി. ജോയി, ജിഷാ ശ്യാം, എസ്.ബി. ചന്ദ്രശേഖര വാരിയർ, സി.പി. തരിയൻ, ഫാ. ജോസഫ് മൈപ്പാൻ, എം.കെ. സുരേഷ്, എ.പി. അശോകൻ, സുബിത് സൂര്യൻ എന്നിവർ പങ്കെടുത്തു.

Leave A Comment