വാർഡ് മെമ്പറെ ഉൾപ്പെടുത്തിയില്ല ; മന്ത്രിയുടെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ച് യു ഡി എഫ്
കോണത്തുകുന്ന്: വെള്ളാങ്ങല്ലൂർ പഞ്ചായത്തിന്റെ അധികാര പരിധിയിലുള്ള കോണത്തുകുന്നു ഗവ. യു. പി. സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉത്ഘാടന ശിലാ ഫലകത്തിൽ നിന്നും സ്കൂൾ സ്ഥിതി ചെയ്യുന്ന വാർഡിലെ മെമ്പർ കെ. കൃഷ്ണകുമാറിനെ ഒഴിവാക്കിയതിൽ ചടങ്ങ് ബഹിഷ്കരിച്ച് യു ഡി എഫ്. പഞ്ചായത്ത് ഭരണ സമിതിയുടെ രാഷ്ട്രീയ നിലപാടാണ് വാർഡ് മെമ്പറെ ബഹിഷ്കരിക്കാൻ ഇടയാക്കിയത് എന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വാർത്തകുറിപ്പിൽ വ്യക്തമാക്കി.
നേരത്തെ ശിലാ സ്ഥാപനം നടത്തിയതിനു സ്ഥാപിച്ച ശിലാ ഫലകത്തിൽ നിന്നും അന്നത്തെ വാർഡ് മെമ്പർ കോൺഗ്രസിന്റെ ജനപ്രതിനിധി മണി മോഹൻദാസിനെ ഉൾപെടുത്തിയിരുന്നില്ല.
ഉത്ഘാടന പരിപാടിയുടെ സ്വാഗത സംഘം രൂപീകരണം മുതൽ പഞ്ചായത്ത് പ്രസിഡന്റ് രാഷ്ട്രീയ താല്പര്യം മുൻ നിർത്തി യു. ഡി. എഫ് ന്റെ ജന പ്രതിനിധികളെയും പ്രവർത്തകരെയും ഒഴിവാക്കുന്ന നടപടികൾ ആണ് എടുത്തിട്ടുള്ളത് എന്നും വാർത്താ കുറിപ്പിൽ പറയുന്നു.
സ്കൂൾ വികസന പ്രവർത്തനങ്ങളെ ഇത്തരം രാഷ്ട്രീയ വൈരാഗ്യ വേദിയാക്കുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ ഏകാധിപത്യ നിലപാട് അവസാനിപ്പിക്കണമെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അയൂബ് കരൂപ്പടന്ന, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം ഹാജി, കോൺഗ്രസ് പാർലിമെന്ററി പാർട്ടി ലീഡർ ഷംസു വെളുത്തേരി, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ആവശ്യപ്പെട്ടു.
ഫിഷറീസ് മന്ത്രി സജി ചെറിയാനാണ് സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തത്.
Leave A Comment