ചെന്ത്രാപ്പിന്നിയിൽ തെരുവുനായ യുവതിയെയും ആടിനെയും ആക്രമിച്ചു
ചെന്ത്രാപ്പിന്നി : ചെന്ത്രാപ്പിന്നിയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. ആക്രമണകാരിയായ നായ ചെന്ത്രാപ്പിന്നിയിലെ യുവതിയെയും ആടിനെയും കടിച്ചു പരിക്കേൽപ്പിച്ചു. ചെന്ത്രാപ്പിന്നി സ്വദേശി വെട്ടിയാട്ടിൽ ലാലുവിന്റെ ഭാര്യ സിന്ധുവിനാണ് കടിയേറ്റത്. ഇവരെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിത്സ നൽകി. തൊട്ടടുത്ത വീട്ടിലെ കോലോത്തും പറമ്പിൽ മുഹമ്മദാലിയുടെ ആടിനെയും നായ ആക്രമിച്ചു.
Leave A Comment