പ്രാദേശികം

വെറ്റിലപ്പാറയിൽ തേനീച്ച കുത്തേറ്റയാൾ മരിച്ചു

അതിരപ്പിള്ളി: വെറ്റിലപ്പാറയിൽ തേനീച്ച കുത്തേറ്റയാൾ മരിച്ചു. എക്സ് സർവീസ്മെൻ കോളനി റോഡിൽ പണ്ടാരി മോഹനന്റെ മകൻ ദിലീപ് (50) ആണ് മരിച്ചത്.

തേനീച്ച കൂട് ഇളകി വീട്ടുപറമ്പിൽ നിന്ന ദിലീപിനെ കുത്തി. തേനീച്ചകളുടെ കുത്തേറ്റ് ഓടി വീടിനുള്ളില്‍ കയറിയ ദിലീപ് അല്പ സമയത്തിനകം കുഴഞ്ഞ് വീണു. ഉടനെ വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പ്രഥമ ശ്രുശ്രൂഷ നല്‍കിയ ശേഷം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. സംസ്കാരം ശനിയാഴ്ച വൈകീട്ട് രണ്ടിന് വീട്ടുവളപ്പിൽ.

Leave A Comment