പ്രാദേശികം

മൂഴിക്കുളത്ത് അൽമായ മുന്നേറ്റത്തിെന്റ വിശ്വാസസംരക്ഷണ റാലി

മൂഴിക്കുളം : എറണാകുളം കത്തീഡ്രൽ ബസിലിക്കയിലുണ്ടായ അക്രമങ്ങൾക്കും വിശുദ്ധകുർബാനയെ അവഹേളിക്കുന്നതിനും നേതൃത്വം നൽകിയ ഫാ. ആന്റണി പൂതവേലിയെ മൂഴിക്കുളം ഫൊറോന വികാരിയായി വേണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ട് മൂഴിക്കുളം ഫൊറോന അൽമായ മുന്നേറ്റത്തിന്‍റെ നേതൃത്വത്തിൽ വിശ്വാസസംരക്ഷണ റാലിയും പൊതുസമ്മേളനവും നടത്തി. ജനാഭിമുഖ കുർബാന നിലനിർത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കടവിലെ കപ്പേള പരിസരത്തുനിന്നും തുടങ്ങിയ റാലി പള്ളി പാരിഷ് ഹാളിൽ സമാപിച്ചു.

 സമ്മേളനം ഫാ. സെബാസ്റ്റ്യൻ തളിയൻ ഉദ്ഘാടനം ചെയ്തു. മൂഴിക്കുളം ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ പാലാട്ടി അധ്യക്ഷനായി. അൽമായമുന്നേറ്റം മീഡിയ കൺവീനർ ഷൈജു ആന്റണി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പി.പി. ജരാർദ്, ജനറൽ കൺവീനർ ഷിജോ മാത്യു, കൺവീനർ ജെമി അഗസ്റ്റ്യൻ, സെക്രട്ടറി കെ.എം. ജോൺ, റിജു കാഞ്ഞൂക്കാരൻ, ഫാ. പോൾ ചിറ്റിനപ്പിള്ളി, നിധിൻ ദേവസി, ബിജു തോമസ്, ജോണി ഭരണികുളങ്ങര, എസ്.ഡി. ജോസ്, തോമസ് തെറ്റയിൽ, ജോണി പടയാട്ടിൽ, മെൽവിൻ വിൽസൺ, ഡയ്‌സ് പോൾ എന്നിവർ സംസാരിച്ചു. ഫൊറോനയിലെ 16 ഇടവകകളിൽനിന്നും വൈദികരും കന്യാസ്ത്രീകളും അൽമായരും വിവിധ സംഘടനാ ഭാരവാഹികളും പങ്കെടുത്തു.

Leave A Comment