മൈത്രിയുടെ കുടുംബ സംഗമം
വെള്ളാങ്ങല്ലുർ: വള്ളിവട്ടം- ബ്രാലം
മൈത്രി പുരുഷ സഹായസംഘം ഏഴാമത് വാർഷികവും കുടുംബ സംഗമവും വള്ളിവട്ടം ഗവ. യുപി സ്കൂളിൽ നടന്നു.
അഡ്വ. സുനിൽകുമാർ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. ഇ.ടി.ടൈസൺ മുഖ്യ അതിഥിയായിരുന്നു. മൈത്രി പ്രസിഡന്റ് ടി.ആർ. രാജേഷ് അധ്യക്ഷത വഹിച്ചു.
വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ സുജന ബാബു, വെള്ളാങ്ങല്ലൂർ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കമാൽ കാട്ടകത്ത്, പ്രവാസി കർഷകൻ പി. ആർ. ഷണ്മുഖൻ, കെ.കെ.അബ്ദുൽ മജീദ്, രാജൻ എന്നിവർ സംസാരിച്ചു. വനമിത്ര ജേതാവ് വി കെ ശ്രീധരൻ ബോധവത്കരണ ക്ലാസ്സ് നയിച്ചു.
Leave A Comment