ബസിന്‍റെ ടയർ പൊട്ടി, വൻ അപകടം ഒഴിവായത് ഡ്രൈവറുടെ സമയോചിത ഇടപെടലില്‍
കൊടുങ്ങല്ലൂര്‍: ആനാപ്പുഴയിൽ പാലത്തിന് മുകളിൽ വെച്ച് ബസിന്‍റെ ടയർ പൊട്ടി, ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ വൻ അപകടം ഒഴിവായി.
ആനാപ്പുഴ പാലത്തിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. വിദ്യാർത്ഥികളുൾപ്പടെ നിറയെ യാത്രക്കാരുമായി മാളയിലേക്ക് പോകുകയായിരുന്ന വലിയപറമ്പിൽ എന്ന ബസാണ് അപകടത്തിൽ പെട്ടത്. മുൻവശത്തെ ടയർ പൊട്ടിയ ബസിനെ ഡ്രൈവർ കൈയ്യടക്കത്തോടെ നിയന്ത്രിച്ച് നിറുത്തുകയായിരുന്നു.
ആഴവും നീരൊഴുക്കുമുള്ള വിജയൻ തോടിന് കുറുകെയുള്ള ആനാപ്പുഴ പാലത്തിന് മുകളിൽ വെച്ച് ബസ് അപകടത്തിൽ പെട്ടിരുന്നെങ്കിൽ അത് വലിയ ദുരന്തത്തിൽ കലാശിക്കുമായിരുന്നു.
Leave A Comment