കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവിന് പരിക്കേറ്റു
മാള: കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവിന് പരിക്കേറ്റു. വേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ടു ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കൈക്ക് പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടമ സ്വദേശിയായ ഡെന്നിയാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തെ തുടർന്ന് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണു.
Leave A Comment