പ്രാദേശികം

ആളൂരിൽ മണ്ണ് മാന്തിയന്ത്രം തീയിട്ട് നശിപ്പിച്ച നിലയില്‍

ആളൂർ: ആളൂരിൽ മണ്ണ് മാന്തിയന്ത്രം തീയിട്ട് നശിപ്പിച്ച നിലയില്‍. ആളൂർ ആനത്തടം സ്വദേശി തെക്കേക്കര ജോബിയുടെ ചെറിയ മണ്ണ് മാന്തി യന്ത്രമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കത്തിച്ചതായി ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ആളൂർ ബി.എൽ.എം മിന് പിറക് വശത്തുള്ള തളപറക്കുന്നിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വെച്ച് ശനിയ്യാഴ്ച രാത്രിയാണ് സംഭവം നടന്നത്. 

നിർമ്മാപ്രവർത്തനങ്ങൾക്കായി ശനിയാഴ്ച്ച വൈകീട്ട് ആറ് മണിയോടെയാണ് മണ്ണ് മാന്തിയന്ത്രം ഇവിടെ എത്തിച്ചത്.ഞായറാഴ്ച്ച രാവിലെ സ്ഥലം ഉടമയാണ് വാഹനം കത്തിക്കരിഞ്ഞ നിലയിൽ കണ്ടത് ഉടനെ വാഹന ഉടമയെ വിവരം അറിയിക്കുകയായിരുന്നു. 

മണ്ണ് മാന്തിയന്ത്രം പൂർണ്ണമായി കത്തിയനിലയിലാണ്. ഏകദേശം 20 ലക്ഷം രൂപയോളം നഷ്ടം വന്നതായാണ് പ്രഥമിക വിവരം. ആളൂർ പോലീസും,ഫോറൻസിക് വിദഗ്ദരും, ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave A Comment