വെള്ളാങ്ങല്ലൂരിൽ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം
വെള്ളാങ്ങല്ലൂർ: വെള്ളാങ്ങല്ലൂരില്‍ ടിപ്പര്‍ ലോറിയും ബസും കൂട്ടിയിടിച്ച് അപകടം. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് ജംഗ്ഷനു കിഴക്കുവശം കൊമ്പന്‍ ബസാര്‍ സെന്ററിലാണ് രാവിലെ അപകടം നടന്നത്. മാളയില്‍ നിന്നും തൃശ്ശുരിലേയ്ക്ക് പോകുകയായിരുന്ന ബസും വെളയനാട് ഭാഗത്ത് നിന്നും വന്നിരുന്ന ടിപ്പര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്.
മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ടിപ്പര്‍ ലോറി സമീപത്തെ കടയില്‍ ഇടിച്ച ശേഷം ബസില്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ബസിലെ യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്.
അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗത തടസ്സം നേരിട്ടു. വാഹനങ്ങളും കടയും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. പോലീസ് എത്തി വാഹന ഗതാഗതം പുനഃസ്ഥാപിച്ചത്.
Leave A Comment