കൊടുങ്ങല്ലൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം
കൊടുങ്ങല്ലൂർ: നിയമസഭ മന്ദിരത്തിൽ വെച്ച് കോൺഗ്രസ് എം.എൽ എ മാരെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൊടുങ്ങല്ലൂരിൽ പ്രതിഷേധ മാർച്ച് നടത്തി.
ഇന്ദിരാഭവനിൽ നിന്ന് ആരംഭിച്ച മാർച്ച് നഗരം ചുറ്റി ബസ് സ്റ്റാൻറ് പരിസരത്ത് സമാപിച്ചു.
പ്രതിഷേധ യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി.യു.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.ഇ.എസ് സാബു അദ്ധ്യക്ഷത വഹിച്ചു.വി.എം ജോണി, കെ.പി.സുനിൽകുമാർ, ഡിൽഷൻ കൊട്ടെക്കാട്, മുരളി കുന്നത്ത് കെ.കെ.ചിത്രഭാനു, നിഷാഫ് കുര്യാപ്പിള്ളി, സനിൽ സത്യൻ, പി. ദിലീപ് ,എ.എം ഷെരീഫ്, ജസീൽ അലങ്കാരത്ത് എന്നിവർ പ്രസംഗിച്ചു
Leave A Comment