'ജനാധിപത്യ ധ്വസംനത്തിന് നേതൃത്വം നൽകുന്നു'; വി ഡി സതീശന്‍റെ ഓഫീസിലേക്ക് സിപിഎം മാര്‍ച്ച്
പറവൂർ: നിയമസഭയിലുണ്ടായ യു.ഡി.എഫ്. അതിക്രമങ്ങൾക്കെതിരെ എൽ.ഡി.എഫ്. പറവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് വി. ഡി.സതീശൻ്റെ പറവൂരിലുള്ള ഓഫീസിലേക്ക് മാർച്ച് നടത്തി.സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എസ്. ശർമ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
നിയമസഭയുടെ ചരിത്രത്തിൽ നാളിതുവരെയില്ലാത്ത ജനാധിപത്യ ധ്വസംനത്തിനാണ് വി. ഡി.സതീശൻ നേതൃത്വം നൽകുന്നതെന്ന് ശർമ പറഞ്ഞു. സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ. ബോസ് അധ്യക്ഷനായി. സി.പി.ഐ.ജില്ലാ എക്സിക്യുട്ടീവംഗം ഡിവിൻ കെ.ദിനകരൻ, എൽ.ഡി.എഫ്. കൺവീനർ പി.എൻ. സന്തോഷ്, നഗരസഭ പ്രതിപക്ഷ നേതാവ് ടി. വി.നിധിൻ എന്നിവർ സംസാരിച്ചു.
നേതാക്കളായ എം.ബി. സ്യമന്തഭദ്രൻ,കെ.ബി. അറുമുഖൻ,കെ.എ. വിദ്യാനന്ദൻ,എൻ.ഐ. പൗലോസ്,ടോബി മാമ്പിള്ളി,മുഹമ്മദ് ആലു, എം.എൻ. ശിവദാസൻ,എ.എസ്. അനിൽകുമാർ,അഡ്വ. യേശുദാസ് പറപ്പിള്ളി എന്നിവർ നേതൃത്വം നൽകി.
Leave A Comment