പ്രാദേശികം

പീച്ചാനിക്കാട് സ്കൂളിൽ വർണക്കൂടാരം

അങ്കമാലി : പീച്ചാനിക്കാട് ഗവ. യു.പി. സ്കൂളിൽ സജ്ജമാക്കിയിട്ടുള്ള വർണക്കൂടാരം കുട്ടികൾക്കായി തുറന്നുകൊടുത്തു. സമഗ്രശിക്ഷാ കേരള സ്റ്റാർസ് പ്രോജക്ടിന്റെ ഭാഗമായി അനുവദിച്ച പത്തുലക്ഷം രൂപ ഉപയോഗിച്ചാണ് പ്രീ-പ്രൈമറി വിഭാഗത്തിനായി വർണക്കൂടാരം ഒരുക്കിയത്. ബെന്നി ബഹനാൻ എം.പി. പരിപാടി ഉദ്ഘാടനം ചെയ്തു. അങ്കമാലി നഗരസഭാ ചെയർമാൻ മാത്യു തോമസ് അധ്യക്ഷത വഹിച്ചു.

പീച്ചാനിക്കാട് സെയ്ന്റ് മേരീസ് പള്ളി വികാരി ഫാ. ജോസ് മാടൻ അനുഗ്രഹപ്രഭാഷണം നടത്തി. നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ റോസ്‌ലി തോമസ് ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപിക അനിത ഇന്ദ്രാണിക്ക് ഉപഹാരം നൽകി.

ബാസ്റ്റിൻ ഡി. പാറയ്ക്കൽ, ലിസി പോളി, റെജി മാത്യു, ജെസ്മി ജിജോ, പി.എൻ. ജോഷി, ലക്സി ജോയ്, സന്ദീപ് ശങ്കർ, ബിനോയ് കെ. ജോസഫ്, സി.ജെ. ആൻസൻ തുടങ്ങിയവർ സംസാരിച്ചു.

Leave A Comment