പ്രാദേശികം

ഷീറ്റ് ഉപയോഗിച്ച് നിർമിച്ച വേലി സാമൂഹികവിരുദ്ധർ കത്തിച്ചു

പറവൂർ : എളന്തിക്കര തട്ടിൽ ജോജോ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ ഷീറ്റ് ഉപയോഗിച്ച് നിർമിച്ചിരുന്ന വേലി രാത്രി സാമൂഹികവിരുദ്ധർ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. വെള്ളിയാഴ്ചയാണ് സംഭവം. ഇതിന്റെ തലേദിവസം രാത്രി വീടിനു പുറത്തുകിടന്ന മൂന്ന് ഷൂസുകളിൽ മണ്ണെണ്ണ ഒഴിച്ചിരുന്നു. പരാതി നൽകിയതിനെത്തുടർന്ന് പോലീസെത്തി പരിശോധന നടത്തി.

Leave A Comment