പ്രാദേശികം

ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

വെള്ളിക്കുളങ്ങര: ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നുമുറി കുഞ്ഞാലിപ്പാറ വലിയ പറമ്പില്‍ ഭാസ്‌കരന്‍ (58), ഭാര്യ സജിനി (56) എന്നിവരരെയാണ് തീ പൊളളലേറ്റ് മരിച്ച നിലയില്‍ കണ്ടത്ത്. വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 4.30 ഓടെയാണ് സംഭവം. ശബ്ദം കേട്ട് സമീപവാസികള്‍  ഓടിയെത്തിയപ്പോഴാണ് സംഭവം കണ്ടത്.

വീടിന്റെ അടുക്കളയിലാണ് ഇരുവരെയും തീ പിടിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ  ഭാസ്‌ക്കരനെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലും. സജിനിയെ ചാലക്കുടിയിലെ ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിക്കുളങ്ങര പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Leave A Comment