പ്രാദേശികം

ചരക്ക് ലോറിയിലെ നിർമ്മാണ സാമഗ്രികൾ ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

ചാലക്കുടി: ചാലക്കുടി   ദേശീയപാതയിൽ ചരക്ക്  ലോറിയിൽ നിന്നും ബെൽറ്റ്  പൊട്ടി  നിർമ്മാണ സാമഗ്രികൾ ദേഹത്ത് വീണ്  അന്യ സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ഒരാൾക്ക് പരിക്ക്.

കളമശ്ശേരിയിൽ  നിന്നും  ചെന്നൈയിലേക്ക് പോയിരുന്ന ലോറിയിൽ നിന്നും ആണ് അപകടം സംഭവിച്ചത്.  ദേശീയ പാത കണ്സ്ട്രക്ഷൻ  തൊഴിലാളി  ആഗ്ര സ്വദേശി മോഹൻ സിംഗ്  സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. പരിക്ക് പറ്റിയ രാജേഷിനെ ചാലക്കുടി സ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചാലക്കുടി പോലീസും ഫയർഫോഴ്‌സും  ചുമട്ടു തൊഴിലാളികളും ചേർന്ന് നിർമ്മാണ സാമഗ്രികൾ  റോഡിൽ നിന്നും നീക്കം ചെയിതു.

Leave A Comment