പ്രാദേശികം

കാറിൽ ഓട്ടോ ഉരസിയതിനെ ചൊല്ലി തർക്കം; യുവാക്കള്‍ക്ക് ക്രൂര മര്‍ദനം

ആലുവ: കാറിൽ ഓട്ടോറിക്ഷ ഉരസിയത് ചോദ്യം ചെയ്ത യുവാക്കള്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദനം. ആലുവയിൽ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ഏലൂക്കര സ്വദേശി നസീഫിനും സുഹൃത്ത് ബിലാലിനുമാണ് മര്‍ദനമേറ്റത്.

ക്രൂര മർദനത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കല്ലും വടിയും കൊണ്ട് യുവാക്കളെ ആക്രമിക്കുന്നതും റോഡിലിട്ട് തലയിൽ ചവിട്ടുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. ഓട്ടോറിക്ഷാ ഡ്രൈവറും മൂന്ന് സുഹൃത്തുക്കളും ചേർന്നാണ് മർദനം നടത്തിയത്.

മർദനമേറ്റ യുവാക്കൾ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി ആലുവ പോലീസ് അറിയിച്ചു. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നവർ മദ്യലഹരിയിലായിരുന്നെന്നും സംശയിക്കുന്നു.

Leave A Comment