അത്താണി-എളവൂർ റോഡിൽ വെള്ളക്കെട്ട്
എളവൂർ : പൊതുമരാമത്ത് വകുപ്പ് 11 കോടി രൂപ മുടക്കി നിർമാണം നടത്തിയ അത്താണി-എളവൂർ പൊതുമരാമത്ത് റോഡിൽ മഴ തുടങ്ങിയതോടെ വെള്ളക്കെട്ട്. ഇത് പരിഹരിക്കാൻ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് റോഡ് പൊളിക്കാൻ തുടങ്ങി.
മള്ളുശ്ശേരി റേഷൻകട കവലയ്ക്ക് അടുത്തായി സാധുസേവന സഭാമഠത്തിന് മുൻഭാഗത്തെ കൊടുംവളവിലാണ് 50 മീറ്റർ നീളത്തിൽ കോൺക്രീറ്റ് പൊളിച്ചുമാറ്റുന്നത്. ചെറിയൊരു മഴ പെയ്തതിനാൽ കട്ടവിരിച്ചതിനും കോൺക്രീറ്റ് ചെയ്തതിനും ഇടയിൽ രണ്ടടിയോളം വെള്ളം കെട്ടിക്കിടക്കുകയാണ്.
കാൽനടക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും സഞ്ചരിക്കാൻ കഴിയുന്നില്ല. അപകടസാധ്യതയും കൂടുതലാണ്. റോഡിന്റെ നിർമാണസമയത്തുതന്നെ പ്രദേശവാസികൾ വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യയയുള്ള വിവരം ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും അതൊന്നും അധികൃതർ പരിഗണിച്ചില്ലന്ന് പറയുന്നു. തൊട്ടടുത്ത് റോഡിന്റെ നടുഭാഗത്തായി നിൽക്കുന്ന ട്രാൻസ്‌ഫോർമർ മാറ്റി സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം നിലവിൽ ഉണ്ടായിട്ടും ബന്ധപ്പെട്ടവർ അതിന് താത്പര്യം കാണിക്കുന്നില്ല.
Leave A Comment