പ്രാദേശികം

പുത്തൻവേലിക്കരയിൽ "ഒന്നിച്ചൊരോണം"

പുത്തൻവേലിക്കര: ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന  ഓണാഘോഷപരിപാടി "ഒന്നിച്ചൊരോണം 2022"ന്റെയും ഗ്രാമപഞ്ചായത്ത് കൃഷിഭവനും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന ഓണചന്തയുടെയും  ഉദ്ഘാടനം പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ടി. വി പ്രദീഷ്  നിർവഹിച്ചു. 

ഒന്നിച്ചൊരോണം 2022ന്റെ ഭാഗമായി സെപ്റ്റംബർ 4 മുതൽ 7 വരെ പഞ്ചായത്തിൽ വിവിധ പരിപാടികൾ അരങ്ങേറും. നാല് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ആഘോഷപരിപാടികളുടെ ഭാഗമായി വിവിധ കലാകായിക മത്സരങ്ങൾ സംഘടിപ്പിക്കും. ബാലസഭ, കുടുംബശ്രീ, ആശ - അംഗൻവാടി പ്രവർത്തകർ, ഹരിതകർമ്മ സേന, യുവജന ക്ഷേമ ബോർഡ്, വയോജനങ്ങൾ എന്നിവരുടെ വിവിധ കലാപരിപാടികളും നടക്കും.

 ഓണാഘോഷങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷിഭവൻ, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് ഓണ ചന്ത നടക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രദേശത്തെ കർഷകരുടെയും കുടുംബശ്രീ സംരംഭകരുടെയും ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ഓണച്ചന്തയിൽ ലഭ്യമാകും. സെപ്റ്റംബർ 7 വരെ ചന്ത പ്രവർത്തിക്കും. വിലക്കയറ്റം തടയുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഓണചന്ത വഴി 
 പൊതു വിപണിയേക്കാൾ 30% വിലകുറവിൽ  പച്ചക്കറികൾ പൊതുജനങ്ങൾക്ക് ലഭ്യമാകും. കാർഷിക ഉല്പന്നങ്ങൾ ഓണചന്തയിലേക്ക്   മാർക്കറ്റ് വിലയേക്കാൾ 10% അധിക വില നൽകിയാണ് സംഭരിക്കുന്നത്.

 ഉദ്ഘാടന സമ്മേളനത്തിൽ പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങൾ, കൃഷിഭവൻ ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Leave A Comment